...സാമൂഹ്യ ശാസ്ത്രത്തിനു മാത്രമായുള്ള ഈ ബ്ലോഗ്‌ പണിപ്പുരയില്‍ ... ഉടന്‍ പ്രതീക്ഷിക്കുക...

Saturday, August 27

ലോകചരിത്രം

ലോകചരിത്രം എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് മനുഷ്യന്റെ ചരിത്രമാണ് - അവൻ ഹോമോ സാപ്പിയൻ ആയി പ്രത്യക്ഷപ്പെട്ട കാലം മുതൽ ഇന്നു വരെയുള്ള ചരിത്രം.

പുരാതന ശിലായുഗം

മൈറ്റോക്കോന്റിയൽ ജനിതക ശാസ്ത്രം പ്രകാരമ്മുള്ള ആദിമ മനുഷ്യ ദേശാടനങ്ങളുടെ ഭൂപടം. (അക്കങ്ങൾ ഇന്നത്തേതിനു മുന്നുള്ള ഓരോ ആയിരം സംവത്സരങ്ങളേ സൂചിപ്പിയ്ക്കുന്നു).

പുരാതന ശിലായുഗം അഥവാ പാലിയോളിതിക്ക് കാലഘട്ടം എന്നത് ശിലായുഗത്തിന്റെ ആദ്യ ഘട്ടമാണ്.

ജനിതക ശാസ്ത്രവും ഫോസ്സിലുകളും നൽകുന്ന ശാസ്ത്രീയമായ തെളിവുകളുടെ വെളിച്ചത്തിൽ, ഇന്നത്തെ ഹോമോ സാപ്പിയന്റെ ഉൽഭവം ആഫ്രിക്കയിലാണ് ഉണ്ടായത്. ഒരു നീണ്ട പരിണാമ പ്രക്രിയയുടെ ഫലമായി നടന്ന ഈ ഉൽഭവം സംഭവിച്ചിരിയ്ക്കുക ഏകദേശം 200,000 കൊല്ലങ്ങൾക്കു മുൻപ് പാലിയോളിതിക്ക് കാലഘട്ടത്തിലാണ് എന്നാണ് സൂചനകൾ. മനുഷ്യന്റെ മുൻ‌ഗാമികൾ, ഉദാ: ഹോമോ ഇറക്റ്റസ്, ആയിരക്കണക്കിനു വർഷങ്ങളോളം ലളിതമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുവന്നിരുന്നു, പക്ഷേ കാലത്തിനനുസരിച്ച് ഉപകരണങ്ങൾ മെച്ചപ്പെടുകയും പുരോഗമിയ്ക്കുകയും ചെയ്തുവന്നു. പാലിയോളിതിക്ക് കാലഘട്ടത്തിലെപ്പോഴോ മനുഷ്യൻ ഭാഷയ്ക്കു രൂപം നൽകി; മാത്രമല്ല, മരിച്ചവരെ അടക്കുക (ഇതു സൂചിപ്പിയ്ക്കുക ഒരു തരം ഉൾക്കാഴ്ചയെയാണ് - മരണം എന്നത് പ്രതിഭാസം വേറേ എന്തോ ആയി തെറ്റിധരിച്ചിരിയ്ക്കാമായിരുന്ന ഈ സമൂഹം, ചീയുന്ന ശവശരീരങ്ങളെ കണ്ട് അതിൽ നിന്ന് മനസ്സിലാക്കിയതാവാം) പോലുള്ള ചടങ്ങുകൾക്കും തുടക്കമിട്ടു.

ഈ കാലഘട്ടത്തിലെ മനുഷ്യൻ, തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനായി വസ്തുക്കൾ കൊണ്ട് തന്നെതന്നെ അലങ്കരിച്ചിരുന്നു. ഈ കാലയളവിൽ എല്ലാ മനുഷ്യരും നാടോടികളായി വേട്ടയും ശേഖരണവും വഴി ജീവിച്ചുപോന്നു.


Hourglass.svg

കേരളത്തിന്റെ ചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകൾ കുറവാണ്. സംഘകാലം മുതൽക്കുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള സുപ്രധാനമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. പുരതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾ‍ക്ക് വിധേയമാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിൻറെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ, പറങ്കികൾ (പോർച്ചുഗീസുകാർ), ലന്തക്കാർ (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

ടോളമിയുടെ കാലത്ത് വര‍ച്ച ഇന്ത്യയുടെ ഭൂപടം. തീരം നേർ രേഖപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്

ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. [1] രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ[1]

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരള ചരിത്രത്തെ പല രിതിയിൽ തരം തിരിക്കാം

ഉള്ളടക്കം

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ

India1931flag.png ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ Marche sel.jpg അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...

Thursday, August 25

ഇന്ത്യാചരിത്രം


ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു. 3300 മുതൽ ക്രി.മു. 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു ന്നദീതട സംസ്കാരം. ക്രി. മു. 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ ക്രി.മു. 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ‍ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.

പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ [1] (ഏകദേശം ക്രി.മു. 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പടെ [2] (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും ഈ ഭൂവിഭാഗത്തിന്റെ സംസ്കാരം പുഷ്ടിപ്പെടുത്തുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ ക്രി.മു. 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിന്റെ ആരംഭം.

ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.

കേരളത്തിന് ക്രി.വ. 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രിസ്തുവർഷം 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താ‍ൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്ലാം മതത്തിന്റെ ആഗമനം.[4] ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്ലീം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു[5]

18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൌകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.

20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്ലീം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.

ഉള്ളടക്കം